ഐ എം വിജയനെ പദ്മശ്രീ പുരസ്കാരത്തിന് ശുപാർശ ചെയ്തു

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനെ പദ്മശ്രീ പുരസ്കാരത്തിനായി ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ശുപാർശ ചെയ്തു. എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് ആണ് ഐ എം വിജയനെ പദ്മശ്രീയ്ക്കായി എ ഐ എഫ് എഫ് ശുപാർശ ചെയ്തത് ഔദ്യോഗികമായി പറഞ്ഞത്. 2003ൽ അർജുന അവാർഡ് വാങ്ങിയിട്ടുള്ള താരമാണ് ഐ എം വിജയൻ.

ഇന്തൻ ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ശുപാർശ. ഇന്ത്യൻ ദേശീയ ടീമിനായി 79 മത്സരങ്ങൾ കളിച്ചിട്ടുള്ള ഐ എം വിജയൻ 40 ഗോളുകൾ ഇന്ത്യക്കായി നേടിയിട്ടുണ്ട്. 2000 മുതൽ 2004 വരെ ഇന്ത്യയുടെ ക്യാപ്റ്റനും ആയിരുന്നു വിജയൻ. മൂന്ന് തവണ ഇന്ത്യയിലെ മികച്ച താരമായും ഐ എം വിജയൻ മാറിയിരുന്നു.

Advertisement