ഐ ലീഗ് ആൾ സ്റ്റാർസിനെതിരെ ഇന്ത്യൻ ഫുട്ബോൾ ടീമിന് വിജയം

20220517 220738

ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടങ്ങൾക്കായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ഇന്ന് വിജയം. അവർ ഐ ലീഗ് ആൾ സ്റ്റാർസ് ഇലവനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഐ ലീഗിലും സന്തോഷ് ട്രോഫിയിലെയും മികച്ച താരങ്ങളെ ഉൾപ്പെടുത്തിയ ടീമാണ് ഐ ലീഗ് ആൾ സ്റ്റാർസ്. ക്യാപ്റ്റൻ സുനിൽ ഛേത്രിയും യുവതാരം ഇഷാൻ പണ്ഡിതയും ആണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ എ ടി കെയ്ക്ക് എതിരെയും സുനിൽ ഛേത്രി ഗോൾ നേടിയിരുന്നു. ഇനി ഒരു മത്സരം കൂടെ ഇന്ത്യ ഐ ലീഗ് ആൾ സ്റ്റാർസിന് എതിരെ കളിക്കും.20220517 220743