ഐ എഫ് എ ഷീൽഡ് ഡിസംബറിൽ, കിരീടം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ് സിയും ഇറങ്ങും

Img 20201118 171925
- Advertisement -

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്നായ ഐ എഫ് എ ഷീൽഡ് ഡിസംബറിൽ കൊൽക്കത്തയിൽ വെച്ച് നടക്കും. പഴയ പ്രതാപത്തോടെ തിരികെയെത്തുന്ന ഐ എഫ് എ ഷീൽഡിൽ കേരള ക്ലബായ ഗോകുലം കേരള എഫ് സി പങ്കെടുക്കുന്നുണ്ട്. 2015 മുതൽ അണ്ടർ 19 ടൂർണമെന്റാക്കി മാറ്റിയിരുന്ന ടൂർണമെന്റ് ഈ വർഷം മുതൽ വീണ്ടും സീനിയർ ടൂർണമെന്റ് ആയാണ് നടത്തുന്നത്. പ്രായപരിധികൾ ഈ ഐ എഫ് എ ഷീൽഡിന് ഉണ്ടാകില്ല.

126 കൊല്ലം മുമ്പ് ആരംഭിച്ച ടൂർണമെന്റ് ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ പ്രധാന ടൂർണമെന്റാണ്. 123ആമത് ഐ എഫ് എ ഷീൽഡാണ് ഇത്തവണ നടക്കുന്നത്. ഐ എസ് എൽ തിരക്കുള്ളതിനാൽ ഐ എസ് എൽ ക്ലബുകൾ ഒന്നും പങ്കെടുക്കുന്നില്ല‌. ഗോകുലം കേരള അടക്കം 12 ക്ലബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. നാല് ഐലീഗ് ക്ലബുകൾ ഉണ്ട്. ഗോകുലം കേരള, സുദേവ, മൊഹമ്മദൻസ്, ഇന്ത്യൻ ആരോസ് എന്നിവരാണ് ഐലീഗ് ക്ലബുകൾ‌. ബാക്കി ക്ലബുകൾ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്നാണ്. നാലു ഗ്രൂപ്പുകളിൽ ആയാകും പോരാട്ടം നടക്കുകം

കൊൽക്കത്ത ഫുട്ബോൾ അസോസിയേഷനായ ഐ എഫ് എ ആണ് ടൂർണമെന്റ് നടത്തുന്നത്. ഡ്യൂറണ്ട് കപ്പിന് മടങ്ങി വരവിൽ കിട്ടിയ സ്വീകാര്യതയാണ് ഐ എഫ് എ ഷീൽഡും പഴയതു പോലെയാക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത്. ഡ്യൂറണ്ട് കപ്പ് ജേതാക്കളായ ഗോകുലം ഐ എഫ് എ ഷീൽഡ് കിരീടവും നേടിയാൽ അത് കേരളത്തിന് അഭിമാനം നേട്ടമാകും.

Advertisement