ഇന്റർ കോണ്ടിനെന്റൽ കപ്പ്, ഫൈനൽ ഏകദേശം ഉറപ്പിച്ച് താജികിസ്താൻ

- Advertisement -

അഹമ്മദാബാദിൽ നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ താജികിസ്താന് രണ്ടാം വിജയം. ഇന്ന് സിറിയയെ ആണ് താജികിസ്താൻ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു താജികിസ്ഥാന്റെ ഇന്നത്തെ വിജയം.ആദ്യ മത്സരത്തിൽ ഇന്ത്യയെയും താജികിസ്താൻ പരാജയപ്പെടുത്തിയിരുന്നു. രണ്ടിനെതിരെ നാലു ഗോളുകളുകൾക്കായിരുന്നു ആ വിജയം.

ഇന്ന് 46ആം മിനുട്ടിൽ കോംറോണും 67ആം മിനുട്ടിൽ ബൊറോട്ടോവുമാണ് താജികിസ്ഥാനായി ഗോളുകൾ നേടിയത്. ഈ വിജയത്തോടെ 2 മത്സരങ്ങളിൽ നിന്ന് താജികിസ്താന് 6 പോയന്റായി. അവസാന മത്സരത്തിൽ കൊറിയയെ ആണ് താജികിസ്ഥാൻ നേരിടുക. ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനലിൽ എത്തുക എന്നതിനാൽ താജികിസ്ഥാൻ ഫൈനലിൽ എത്താതിരിക്കണമെങ്കിൽ ഇനി അത്ഭുതങ്ങൾ നടക്കേണ്ടി വരും.

Advertisement