ഇബ്രഹിമോവിചിനെതിരെ യുവേഫ അന്വേഷണം

20210426 222831

സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രഹിമോവിചിനെതിരെ യുവേഫയുടെ അന്വേഷണം. ഇബ്രഹിമോവിച് ഒരു ബെറ്റിങ് കമ്പനിയെ ഫിനാൻസ് ചെയ്യുന്നു എന്ന ആരോപണം ആണ് യുവേഫ അന്വേഷണം പ്രഖ്യാപിക്കാൻ കാരണം. യുവേഫ നിയമ പ്രകാരം താരങ്ങൾക്ക് ബെറ്റിങിൽ ഏർപ്പെടാനോ ബെറ്റിങ്ങ് ചെയ്യുന്ന കമ്പനികളുമായി സഹകരിക്കാനോ അനുവാദമില്ല. യുവേഫ അന്വേഷണത്തിൽ ഇബ്രയും ബെറ്റിങ് കമ്പനിയുമായി ബന്ധമുണ്ട് എന്ന് കണ്ടെത്തിയാൽ വലിയ നടപടി തന്നെ താരം നേരിടേണ്ടി വരും. അടുത്തിടെ ബെറ്റിങ് ടിപ് കൊടുത്തതിന് അത്ലറ്റിക്കോ മാഡ്രിഡ് താരം ട്രിപ്പിയർ വിലക്ക് നേരിടേണ്ടി വന്നിരുന്നു.