തുർക്കിഷ് പാട്ടുകാരന്റെ മൂക്കിടിച്ച് തകർത്തു, ആർദ ടുറാന് 2 കോടി പിഴ

ബാഴ്സലോണ ലോണിൽ അയച്ച താരമായ മിഡ്ഫീൽഡർ ആർദ ടുറാൻ വീണ്ടും വിവാദത്തിൽ. തുർക്കിഷ് പാട്ടുകാരനായ ബെർകായ് സാഹിനെ മർദ്ദിച്ചതിനാണ് ഇപ്പോൾ ടുറാൻ പ്രശ്നത്തിൽ പെട്ടിരിക്കുന്നത്. സാഹിന്റെ ഭാര്യയോട് മോശം പരാമർശം നടത്തിയ ടുറാനെ സാഹിൻ ചോദ്യം ചെയ്തപ്പോൾ ആയിരുന്നു സംഘർഷം ഉണ്ടായത്. ടുറാന്റെ അടികൊണ്ട് സാഹിന്റെ മൂക്ക് തകർന്നതാണ് തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പോലീസ് ടുറാന്റെ പേരിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ആണ് ടുറാന്റെ ക്ലബായ ഇസ്താംബുൾ ബസെക്സിയർ താരത്തിന് പിഴ ഇട്ടത്. ഏകദേശം 2 കോടിക്ക് മേലെ ഇന്ത്യ രൂപ വരും ടുറാന് വിധിച്ച പുഴ. തുർക്കി ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴ ആണിത്.

ഈ വാർത്തകൾ മാധ്യമങ്ങൾ പെരുപ്പിച്ചതാണെന്ന് ടുറാൻ പറഞ്ഞു. എന്നാൽ ആശുപത്രിയിൽ എത്തി സാഹിനെ കണ്ട് ടുറാൻ മാപ്പു പറഞ്ഞതായും തോക്ക് നൽകി തന്നെ കൊല്ലണമെന്ന് അപേക്ഷിച്ചതായും തുർക്കിഷ് മാധ്യമങ്ങൾ പറയുന്നു. കഴിഞ്ഞ സീസൺ അവസാനം ലീഗ് മത്സരത്തിനിടെ റഫറിയെ തള്ളിയിട്ടതിന് 16 മത്സരങ്ങളിൽ വിലക്കും ടുറാന് കിട്ടിയിരു

Previous articleഇന്ത്യക്കെതിരെ തളർന്ന ചൈനക്ക് സിറിയക്കെതിരെ ജയം
Next articleമെസിയൊടൊപ്പം താൻ ഒരിക്കലും കളിക്കില്ലെന്ന് മോഡ്രിച്ച്