ഗോവൻ വിങ്ങർ വിൻസി ബരെറ്റോ ഇനി ഗോകുലം കേരളയുടെ താരം

Img 20201203 Wa0075
- Advertisement -

കോഴിക്കോട്, ഡിസംബർ 3: ഗോകുലം കേരള എഫ് സി ഗോവയിൽ നിന്നുമുള്ള വിങ്ങർ വിൻസി ബാരെറ്റോയുമായി കരാറിൽ എത്തി. എഫ് സി ഗോവയുടെ ഡെവെലപ്‌മെന്റൽ സ്‌ക്വാഡിൽ ഉണ്ടായിരുന്ന വിൻസി, ഐ ലീഗ് സെക്കൻഡ് ഡിവിഷൻ, അണ്ടർ-19 ഐ ലീഗ് എന്നിവ കളിച്ചിട്ടുണ്ട്.

കോഴിക്കോട് നടന്ന പ്രീ-സീസൺ ക്യാമ്പിൽ അംഗമായിരുന്ന വിൻസിയുടെ കളി മികവ് കണ്ടിട്ട് ഗോകുലത്തിന്റെ ഇറ്റാലിയൻ കോച്ച് ടീമിൽ ഉൾപ്പെടുത്തിയത്. കൊല്കത്തയിലേക്കു പോയ ടീമിനൊപ്പം വിൻസിയും യാത്ര ചെയ്തിട്ടുണ്ട്.

രണ്ടു വിങ്ങുകളിലും കളിക്കുവാൻ വിൻസിക്ക് കഴിയും. വേഗതയും ചടുലമായ നീക്കങ്ങളും വിൻസിയുടെ പ്രതെയ്കതയാണ്.

“വളരെ നല്ല ഭാവിയുള്ള കളിക്കാരനാണു വിൻസി. ഗോകുലത്തിനു ഭാവിയിൽ വിൻസി ഒരു മുതൽക്കൂട്ടാകും. വേഗതയും ടെക്നിക്കൽ കഴിവും വിൻസി ക്യാമ്പിൽ കാഴ്ചവെച്ചു,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

Advertisement