യോവിച് കൊറോണ നെഗറ്റീവ് ആയി, പരിശീലനം ആരംഭിച്ചു

20201203 210556
- Advertisement -

റയൽ മാഡ്രിഡിന്റെ സ്ട്രൈക്കർ യോവിചിന് ഇനി റയൽ മാഡ്രിഡിനൊപ്പം കളിക്കാം. താരത്തിന്റെ പുതിയ കൊറോണ പരിശോധന നെഗറ്റീവ് ആയതോടെയാണ് താരത്തിനെ ടീമിനൊപ്പം ചേരാൻ അനുമതി കിട്ടിയത്. താരം ഇന്ന് മുതൽ പരിശീലനം ആരംഭിച്ചു. സെർബിയൻ ദേശീയ ടീമിനൊപ്പം കളിക്കുന്നതിന് ഇടയിലായിരുന്നു യോവിചിന് വൈറസ് ബാധ ഏറ്റത്.

യോവിച് സെവിയ്യക്ക് എതിരായ മത്സരത്തിൽ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യോവിച് തിരികെ എത്തി എങ്കിലും റാമോസ്, കാർവഹാൽ, ഒഡ്രിയോസോള എന്നിവർ പരിക്ക് കാരണം റയലിനൊപ്പം ഉണ്ടാകില്ല.

Advertisement