“ഹൃദയത്തിന്റെ ഒരു ഭാഗം കൊൽക്കത്തയിൽ വെച്ചാണ് മടങ്ങുന്നത്”

- Advertisement -

മോഹൻ ബഗാന്റെ പരിശീലകനായിരുന്ന കിബു വികൂന ഔദ്യോഗികമായി തന്നെ ബഗാൻ വിട്ടിരിക്കുകയാണ്. ഇന്നലെ കൊൽക്കത്ത വിട്ട് സ്പെയിനിലേക്ക് വികൂന പറന്നു. ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ ചുമതല ഏൽക്കാൻ ആകും വികൂന ഇന്ത്യയിലേക്ക് മടങ്ങി എത്തുക. കൊൽക്കത്ത തന്നെ ഏറെ സ്വാധീനിച്ച സ്ഥലമാണ് എന്ന് വികൂന പറഞ്ഞു.

സീസൺ പെട്ടെന്ന് അവസാനിച്ചതിൽ സങ്കടമുണ്ട്. ഐസാളിനെതിരെ വിജയിച്ച് കിരീടം ഉറപ്പാക്കിയപ്പോൾ ആരാധകരും ഒത്ത് ആഹ്ലാദിച്ചിരുന്നു. എന്നാൽ കൊൽക്കത്ത ഡെർബി അടക്കമുള്ള മത്സരങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. ഇങ്ങനെ സീസൺ പൂർത്തിയാകാതെ മടങ്ങുന്നത് കൊണ്ട് ആഹ്ലാദം പൂർത്തിയാകാത്തതായി തോന്നുന്നു. വികൂന പറഞ്ഞു. ഒരിക്കൽ മടങ്ങി വന്ന് ബഗാനൊപ്പം കിരീട നേട്ടം ശരിക്ക് ആഘോഷിക്കണം എന്നുണ്ട് എന്നും വികൂന പറഞ്ഞു. കൊൽക്കത്ത വിട്ടു പോകുമ്പോൾ തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം അവിടെ വെച്ച് പോവുകയാണെന്ന് തോന്നുന്നു എന്നും വികൂന പറഞ്ഞു.

Advertisement