ലിവർപൂളിന് പിന്നാലെ ചെൽസിയും യുണൈറ്റഡും, വെർണറെ റാഞ്ചാൻ പ്രീമിയർ ലീഗ് പോരാട്ടം

- Advertisement -

ജർമ്മൻ താരം ടീമോ വെർണറെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. ആർബി ലെപ്സിഗിന്റെ താരമായ വെർണർ ഈ സീസണോടെ ക്ലബ് വിടും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ജർമ്മൻ ചാമ്പ്യന്മാരായ ബയേണിലേക്ക് പോകാനുള്ള ആഗ്രഹം പലപ്പോളും വെർണർ തുറന്ന് പറഞ്ഞിട്ടുണ്ട്. വെർണറെ ടീമിലെത്തിക്കാൻ ബയേൺ ശ്രമിക്കാത്തതിനെ തുടർന്ന് താൻ ക്ലബ്ബ് വിട്ടാൽ അത് ജർമ്മനിക്ക് പുറത്തേക്ക് ആയിരിക്കുമെന്ന് താരം പറഞ്ഞിരുന്നു.

വെർണർ തങ്ങളുടെ ക്ലബ്ബിന് ചേർന്ന താരമല്ലെന്ന് ബയേണിന്റെ സ്പോർട്ടിംഗ് ഡയറക്ടർ പരസ്യമായി പറയുകയും ചെയ്തിരുന്നു. വെർണർ ജർമ്മനി വിടുമെന്ന് ഉറപ്പായതോട് കൂടി പ്രീമിയർ ലീഗ് ക്ലബ്ബുകൾ താരത്തിനായി രംഗത്തെത്തിയിരുന്നു. ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളാണ് വെരണർക്കായി രംഗത്തുള്ളത്. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസും യുവതാരത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 58 മില്യാണിന്റെ റിലീസ് ക്ലോസാണ് വെർണർക്കുള്ളത്. ജർമ്മനിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മൂന്ന് ടീമുകളും വെർണറിടെ ഏജന്റുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Advertisement