മുൻ ഗോകുലം പരിശീലകൻ വരേല ഇനി ശ്രീനിധി എഫ് സിയെ നയിക്കും

ചർച്ചിൽ ബ്രദേഴ്സിനെ അവസാന സീസണിൽ പരിശീലിപിച്ച സ്പാനിഷ് കോച്ച് സാന്റിയാഗോ വരേല ഐ ലീഗിൽ തന്നെ തുടരും. ചർച്ചിൽ വിട്ട വരേല ഐലീഗിലെ പുതിയ ക്ലബായ ശ്രീ നിധി എഫ് സിയുടെ പരിശീലകനായാണ് ചുമതലയേറ്റത്. ഒരു വർഷത്തെ കരാറിലാണ് വരേല ഹൈദരാബാദ് ആസ്ഥാനമായ ക്ലബിൽ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ വരേലയുടെ മൂന്നാമത്തെ ക്ലബാണ് മാത്രമാണ് ശ്രീ നിധി.

നേരത്തെ ഗോകുലത്തെ രണ്ട് തവണ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് വരേല. 2017-18 സീസണിൽ ആദ്യമായി കേരളത്തിൽ എത്തിയപ്പോൾ ഗോകുലത്തെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കാൻ അദ്ദേഹത്തിനായിരുന്നു. ഒരു സീസൺ മുമ്പ് ഗോകുലത്തിന് ചരിത്ര പ്രാധാന്യമുള്ള ഡ്യൂറണ്ട് കപ്പ് നേടിക്കൊടുക്കാനും വരേലക്ക് ആയിരുന്നു. ഐ ലീഗിൽ ചർച്ചിലിനൊപ്പം നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ ആയെങ്കിലും അവസാനം ചർച്ചിൽ പിറകോട്ട് പോയത് വരേലക്ക് തിരിച്ചടി ആയി.