ഡൊണ്ണരുമ്മ യുവന്റസിലേക്ക്

20210427 103318

എ സി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ യുവന്റസ് സ്വന്തമാക്കും എന്നുള്ള അഭ്യൂഹങ്ങൾ ശക്തിയാർജിക്കുകയാണ്. താരവുമായുള്ള യുവന്റസ് ചർച്ചകൾ ഫലം കാണുകയാണ് എന്നാണ് വിവരങ്ങൾ. യുവന്റസിന്റെ ഇപ്പോഴത്തെ ഒന്നാം നമ്പറായ ചെസ്നിയെ വിൽക്കാൻ യുവന്റസ് ശ്രമിക്കുന്നുണ്ട്. അത് നടന്നാൽ മാത്രമെ ഡൊണ്ണരുമ്മ യുവന്റസിലേക്ക് വരികയുള്ളൂ.

മിലാൻ വിടും എന്ന് ഡൊണ്ണരുമ്മ നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. മിലാനിൽ തുടരാതെ കിരീടം നേടാൻ കഴിവുള്ള ഏതെങ്കിലും ക്ലബിലേക്ക് പോകാൻ ആണ് താരം താല്പര്യപ്പെടുന്നത്. യുവന്റസ് താരത്തെ സ്വന്തമാക്കുക ആണെങ്കിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന ഗോൾ കീപ്പറായി ഡൊണ്ണരുമ്മ മാറിയേക്കും.