ഒരു മലയാളി യുവതാരം കൂടെ ഗോകുലത്തിൽ, ഉവൈസിനെ മലബാറിയൻസ് സ്വന്തമാക്കി

Img 20210607 171148
- Advertisement -

കോഴിക്കോട്, ജൂൺ 7: ഗോകുലം കേരള എഫ് സി നിലമ്പൂരിൽ നിന്നുമുള്ള പ്രധിരോധനിരക്കാരൻ മുഹമ്മദ് ഉവൈസുമായ് കരാറിൽ എത്തി. ഇരുപത്തിരണ്ടു വയസ്സുള്ള ഉവൈസ് , കഴിഞ്ഞ സീസണിൽ കെ എസ് ഇ ബി ക്കു വേണ്ടി കേരള പ്രീമിയർ ലീഗിൽ കളിച്ചിരുന്നു.

ലെഫ്റ്റ സെൻട്രൽ ബാക്കായി കളിക്കുന്ന ഉവൈസ് , ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ ബെംഗളൂരു യുണൈറ്റഡ് എഫ് സിക്കും, എഫ് സി കേരളയ്ക്കും വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ബെംഗളൂരു സൂപ്പർ ഡിവിഷനിൽ, ഓസോൺ എഫ് സിയെ നയിച്ചിരിന്നു ഉവൈസ്.

കേരള പ്രീമിയർ ലീഗിൽ കെ എസ് ഇ ബിയെ ഫൈനലിൽ വരെ എത്തിച്ചതിൽ മുഖ്യ പങ്കു ഉവൈസിനു ആയിരിന്നു. എം എസ് പി അക്കാഡമിയിലൂടെ വളർന്ന ഉവൈസ്, ഭാരത് എഫ് സി, സുദേവ, മോഹൻ ബഗാൻ എന്നിവർക്കും വേണ്ടി അക്കാദമി തലത്തിൽ കളിച്ചിട്ടുണ്ട്.

“ഗോകുലത്തിൽ ചേർന്നതിൽ വളരെയേറെ സന്തോഷമുണ്ട്. യുവാക്കൾക്കു അവസരം കൊടുക്കുന്ന ക്ലബ് ആണ് ഗോകുലം. ഗോകുലത്തിന്റെ കൂടെ ഇനിയും ട്രോഫികൾ നേടുവാൻ കഴിയണമെന്നാണ് എന്റെ ആഗ്രഹം,” ഉവൈസ് പറഞ്ഞു.

“ഉവൈസിനെ പോലെ വളർന്നു വരുന്ന താരങ്ങൾക്കു അവസരം കൊടുക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. ഉവൈസിനു എല്ലാവിധ ആശംസകളും നേരുന്നു,” ഗോകുലം ഗോപാലൻ പറഞ്ഞു.

Advertisement