ഔദ്യോഗിക പ്രഖ്യാപനം എത്തി, ബുവെന്ദിയ ഇനി ആസ്റ്റൺ വില്ലയുടെ താരം

20210607 171943
- Advertisement -

നോർവിച് സിറ്റിയുടെ തരം ബുവിന്ദിയ ആസ്റ്റൺ വില്ല ജേഴ്സിയിൽ കളിക്കും എന്ന് ഉറപ്പായി. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു‌. ആസ്റ്റൺ വില്ല റെക്കോർഡ് തുകയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. പ്രീമിയർ ലീഗിലെ തന്നെ ക്ലബായ ആഴ്സണലിന്റെ 30 മില്യൺ യൂറോയുടെ ഓഫറും മറികടന്നാണ് ആസ്റ്റൺ വില്ല ബുവിന്ദിയയെ സ്വന്തമാക്കിയത്. 36 മില്യൺ ആണ് ആസ്റ്റൺ വില്ല നോർവിചിന് നൽകിയ ഓഫർ.

ആസ്റ്റൺ വില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറാകും അത്. നോർവിചിന് ഒരു ട്രാൻസ്ഫറിൽ ലഭിക്കുന്ന ഏറ്റവും വലിയ തുകയുമാകും ഇത്. അർജന്റീനയിൽ ഉള്ള ബുവന്ദിയ അവിടെ വെച്ച് മെഡിക്കൽ പൂർത്തിയാക്കും. മൂന്ന് വർഷം മുമ്പ് ഗെറ്റഫയിൽ നിന്ന് 1 മില്യണായിരുന്നു ബുവിന്ദിയ നോർവിചിൽ എത്തിയത്. നോർവിചിനായി 24 ഗോളുകളും 42 അസിസ്റ്റും താരം അവസാന മൂന്നു സീസണിൽ സംഭാവന ചെയ്തു. ഈ സീസണിൽ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ നോർവിചിന്റെ ഏറ്റവും മികച്ച താരമായിരുന്നു ബുവിന്ദിയ.

Advertisement