ഏട്ടന്മാരെ പോലെയല്ല അനിയന്മാർ, U-18 ഐലീഗിൽ ഗോളുകൾ അടിച്ചു കൂട്ടി കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഏട്ടന്മാരായ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമും കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമും ഗോളുകൾ വാങ്ങി കൂട്ടുമ്പോൾ വ്യത്യസ്തരാവുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീം. ഇന്ന് രാവിലെ നടന്ന കേരള സോൺ അണ്ടർ 18 മത്സരത്തിൽ എട്ടു ഗോളുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് അടിച്ചു കൂട്ടിയത്. ശക്തരായ എഫ് സി കേരളയ്ക്കെതിരെ ആയിരുന്നു ഈ പ്രകടനം. മത്സരത്തിൽ ഒന്നിനെതിരെ എട്ടു ഗോളികൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സിനായി സുരാഗ് ഛേത്രി ഇന്ന് ഹാട്രിക്ക് നേടി. 7, 23, 36 മിനുട്ടുകളിൽ ആയിരുന്നു സുരാഗിന്റെ ഗോളുകൾ. റോഷൻ, യശിൻ, അബ്ദുള്ള, സനൂപ്, റുമൈസ് എന്നിവരാണ് ഇന്നത്തെ മറ്റു സ്കോറേഴ്സ്. ലീഗിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എം എസ് പി മലപ്പുറത്തോട് സമനിൽ വഴങ്ങിയിരുന്നു. കഴിഞ്ഞ സീസൺ അണ്ടർ 18 ലീഗിലെ ഇന്ത്യൻ റണ്ണേഴ്സ് അപ്പാണ് കേരള ബ്ലാസ്റ്റേഴ്സ്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീം 1-6ന്റെ പരാജയവും, കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീം 2-6ന്റെ പരാജയവും ഏറ്റുവാങ്ങിയിരുന്നു. അണ്ടർ 18 ടീമിന്റെ വിജയം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ചെറിയ ആശ്വാസം നൽകും.