സെന്റർ ബാക്കായ സുജിത് സാധു മൊഹമ്മദൻസിൽ കരാർ പുതുക്കി

Img 20210728 134142

28 കാരനായ സെന്റർ ബാക്ക് സുജിത് സാധു മുഹമ്മദൻസിൽ കരാർ പുതുക്കി. താരം ഒരു വർഷത്തേക്കാണ് കരാർ പുതുക്കിയത്. 2019-20 സീസണിന് മുന്നോടിയായി ആയിരുന്നു സുജിത് ആദ്യമായി മുഹമ്മദൻ സ്പോർട്ടിംഗിൽ ചേർന്നത്‌. സുജിത് മൊഹമ്മദൻസിനൊപ്പം രണ്ടാം ഡിവിഷൻ ലീഗ്, ഐ-ലീഗ് ക്വാളിഫയർ, ഐ-ലീഗ്, ഡ്യുറാൻഡ് കപ്പ്, കൊൽക്കത്ത ഫുട്ബോൾ ലീഗ് എന്നിവയിൽ കളിച്ചു. കഴിഞ്ഞ ഐ-ലീഗിൽ 7 മത്സരങ്ങളിൽ മൊഹമ്മദൻസിനായി കളിച്ച താരം 2 ഗോളുകൾ നേടിയിരുന്നു. 

Previous articleഇന്ത്യയെ നയിക്കുക ഭുവനേശ്വര്‍ കുമാറോ? റുതുരാജും പടിക്കലിനും അരങ്ങേറ്റത്തിനും സാധ്യത
Next articleറോബിൻ സിംഗ് പഞ്ചാബ് എഫ് സിയിലേക്ക്