ഇന്ത്യയെ നയിക്കുക ഭുവനേശ്വര്‍ കുമാറോ? റുതുരാജും പടിക്കലിനും അരങ്ങേറ്റത്തിനും സാധ്യത

Bhuvidhawan

ഇന്ത്യയെ ഇന്ന് നടക്കുന്ന ടി20 പരമ്പരയിൽ നയിക്കുക ഭുവനേശ്വര്‍ കുമാര്‍ എന്ന് സൂചന. ശിഖര്‍ ധവാന്‍ ഉള്‍പ്പെടെ എട്ട് താരങ്ങള്‍ കോവിഡ് ബാധിതനായ ക്രുണാൽ പാണ്ഡ്യയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയതിനാൽ ആണ് ഈ നീക്കം എന്നാണ് അറിയുന്നത്.

ഈ എട്ട് താരങ്ങളും കോവിഡ് നെഗറ്റീവാണെങ്കിലും ഐസൊലേഷനിൽ കഴിയേണ്ടതിനാൽ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ഇവര്‍ കളിക്കില്ല. ഇതോടെ ഭുവി ടീമിന്റെ നായകനായി എത്തും. ഹാര്‍ദ്ദിക് പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, കൃഷ്ണപ്പ ഗൗതം, ഇഷാന്‍ കിഷന്‍, മനീഷ് പാണ്ടേ എന്നിവരാണ് സമ്പര്‍ക്കത്തിൽ വന്ന മറ്റു താരങ്ങള്‍.

ഇതോടെ ദേവ്ദത്ത് പടിക്കലും റുതുരാജ് സിംഗും ഓപ്പണിംഗിനെത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

Previous articleലോക ചാമ്പ്യനോട് പൊരുതി വീണ് പ്രവീൺ ജാധവ്
Next articleസെന്റർ ബാക്കായ സുജിത് സാധു മൊഹമ്മദൻസിൽ കരാർ പുതുക്കി