ഐറിഷ് ഡിഫൻഡറും മോഹൻ ബഗാനിൽ തുടരും

- Advertisement -

ഒരു താരത്തിന്റെ കരാർ കൂടെ ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാൻ പുതുക്കി. വിദേശ താരമായ കാൾ മക്ഹഗാണ് ബഗാനിൽ തുടരും എന്ന് അറിയിച്ചത്. ഒരു വർഷത്തെ കരാറാണ് ഐറിഷ് താരം പുതുതായി ഒപ്പുവെച്ചത്. കഴിഞ്ഞ സീസൺ മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും പരിക്ക് കാരണം മക്ഹഗിന് പെട്ടെന്ന് സീസൺ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

27കാരനായ താരം പരിശീലകൻ ലോപസിന്റെ ഇഷ്ട താരങ്ങളിൽ ഒന്നാണ്‌. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം പുറത്ത് ഇരിക്കേണ്ടി വന്നത് സങ്കടകരനായിരുന്നു. ഇത്തവണ എ ടി കെ മോഹൻ ബഗാനെ എ എഫ് സി കപ്പിൽ കൂടെ വിജയികൾ ആകകൻ സഹായിക്കുക ആണ് ലക്ഷ്യൻ എന്നും മക്ഹഗ് പറഞ്ഞു. ഇതിനകം തന്നെ എ ടി കെ കൊൽക്കത്ത ജോബി ജസ്റ്റിൻ, റോയ് കൃഷ്ണ, പ്രബീർ ദാസ്, സുമിത് റതി എന്നിവരുടെ ഒക്കെ കരാർ പുതുക്കി കഴിഞ്ഞു.

Advertisement