തഞ്ചാവൂരുകാരനായ മിഡ്ഫീൽഡർ ശ്രീനിവാസൻ പാണ്ടിയൻ ഗോകുലം കേരളയിൽ ചേർന്നു. ചെന്നൈയിൻ വിട്ടാണ് പാണ്ടിയൻ ഗോകുലം കേരളയിൽ എത്തിയിരിക്കുന്നത്. ഒരു വർഷത്തെ കരാർ ആണ് താരം ഗോകുലത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ചെന്നൈ സിറ്റിക്ക് ഒപ്പം തിളങ്ങിയ താരത്തെ 2018ൽ ആയിരുന്നു ചെന്നൈയിൻ സ്വന്തമാക്കിയത്. അന്ന് മുതൽ താരം ചെന്നൈയിന് ഒപ്പം ഉണ്ട് എങ്കിലും അധികം അവസരങ്ങൾ താരത്തിന് ലഭിക്കുന്നുണ്ടായിരുന്നില്ല. മുമ്പ് വിവാ ചെന്നൈ, ഇന്ത്യൻ ബാങ്ക് എന്നീ ടീമുകൾക്കായും കളിച്ചിട്ടുള്ള താരമാണ് പാണ്ടിയൻ.