മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ബെൽഫോർട്ട് വീണ്ടും ഇന്ത്യയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ഹെയ്തി ഇന്റർനാഷണലുമായ കെവർവൻസ് ബെൽഫോർട് ഇനി ഐലീഗിൽ കളിക്കും. ഐലീഗ് ക്ലബായ ശ്രീനിധി ഡെക്കാനാണ് ബെൽഫോർട്ടിനെ സ്വന്തമാക്കിയത്. ഐ ലീഗിലെ പുതിയ ക്ലബായ ശ്രീനിധി താരത്തിന്റെ സൈനിംഗ് പൂർത്തിയാക്കാനായി താരം ഇന്ത്യയിൽ എത്തുന്നത് കാത്തിരിക്കുകയാണ്.

അവസാനമായി ഇന്ത്യയിൽ ഐ എസ് എല്ലിൽ ജംഷദ്പൂർ എഫ് സിക്കായായിരുന്നു ബെൽഫോർട്ട് കളിച്ചിരുന്നത്. മുമ്പ് അസർബൈജാൻ ഒന്നാം ഡിവിഷൻ ക്ലബായ സീറ എഫ് സിയിലും ബെൽഫോർട്ട് കളിച്ചിട്ടുണ്ട്. 26കാരനായ ഈ ഹെയ്തി താരം കേരളത്തിനു വേണ്ടി 2016-17 സീസണിൽ നിർണായകമായ പ്രകടനം നടത്തിയിരുന്നു. മൂന്നു ഗോൾ ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തിട്ടുള്ള താരം അന്ന് ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയായിരുന്നു.