ശ്രീനിധി ഡെക്കാൻ വിജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്ത്

ശ്രീനിധി ഡെക്കാന് മറ്റൊരു വിജയം കൂടെ‌. ഇന്ന് ഐ ലീഗിൽ കെങ്ക്രെയെ നേരിട്ട ശ്രീനിധി ഡെക്കാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് 19ആം മിനുട്ടിൽ രഞ്ജീത് പാണ്ട്രെ കെങ്ക്രെക്ക് ലീഡ് നൽകി. 22ആം മിനുട്ടിൽ തന്നെ ശ്രീനിധി സമനില കണ്ടെത്തി. ഒരു ലോങ് റേഞ്ച് ഫ്രീകിക്കിലൂടെ ലാൽചുങ്നുംഗയാണ് ഗോൾ നേടിയത്. താരത്തിന്റെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്‌. അറുപതാം മിനുട്ടിൽ ഡേവിഡ് കാസ്റ്റനെൻഡ ശ്രീനിധി ഡെക്കാന് ലീഡ് നൽകി.

ഈ വിജയത്തോടെ ശ്രീനിധി ഡെക്കാൻ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. എട്ട് മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് ശ്രീനിധിക്ക് ഉള്ളത്.