ശ്രീലങ്കയെ ദസുന്‍ ഷനക നയിക്കും, സ്ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെയുള്ള ശ്രീലങ്കയുടെ പരിമിത ഓവര്‍ സംഘത്തെ പ്രഖ്യാപിച്ചു. പരമ്പരയില്‍ ടീമിനെ നയിക്കുക ദസുന്‍ ഷനക ആണ്. കുശല്‍ പെരേര പരിക്കേറ്റ് പിന്മാറിയതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ധനന്‍ജയ ഡി സിൽവയാണ് വൈസ് ക്യാപ്റ്റന്‍. 25 അംഗ സംഘത്തെയാണ് മൂന്ന് ഏകദിനങ്ങള്‍ക്കും മൂന്ന് ടി20യ്ക്കുമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇതിൽ ബിനുര ഫെര്‍ണാണ്ടോയെ ടി20 പരമ്പരയിലേക്ക് മാത്രമാണ് തിര‍ഞ്ഞെടുത്തിരിക്കുന്നത്.

Srilanka