ക്യാൻസെലോ കോവിഡ് പോസിറ്റീവ്, പകരക്കാരനെ പ്രഖ്യാപിച്ച് പോർച്ചുഗൽ

Joao Cancelo Portugal

പോർച്ചുഗൽ ഫുൾ ബാക്ക് ജോ ക്യാൻസെലോക്ക് കോവിഡ് സ്ഥിരീകരിച്ചു. യൂറോ കപ്പിൽ പോർച്ചുഗൽ ഹംഗറിയെ നേരിടാനിരിക്കെയാണ് മാഞ്ചസ്റ്റർ സിറ്റി താരത്തിന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ തരാം ടീമിൽ നിന്ന് പുറത്തുപോവും. മികച്ച ഫോമിലുള്ള ക്യാൻസെലോ ടീമിൽ നിന്ന് പുറത്തുപോവുന്നത് ടീമിന് വമ്പൻ തിരിച്ചടിയാണ്.

താരത്തിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡിയേഗോ ഡാലോയെ പോർച്ചുഗൽ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. യുവേഫയുടെ നിയമപ്രകാരം ടീമിന്റെ ആദ്യ മത്സരത്തിന് മുൻപ് ഒരു താരത്തിന് കൊറോണ വൈറസ് ബാധ സ്വീകരിച്ചാൽ പകരം ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്താം. നേരത്തെ റഷ്യൻ താരം ആൻഡ്രി മൊസ്റ്റോവോയും കൊറോണ വൈറസ് ബാധയെ തുടർന്ന് ടീമിൽ നിന്ന് പുറത്ത് പോയിരുന്നു.

Previous articleഷിബിൻ രാജ് ഇനി ശ്രീനിധി എഫ് സിയുടെ വല കാക്കും
Next articleഇന്ത്യ കരുതിയിരിക്കുക, ഇംഗ്ലണ്ടിനെ നിലംപരിശാക്കി ന്യൂസിലാണ്ട് എത്തുന്നു