സിറിയൻ ഡിഫൻഡർ ശഹീൻ മൊഹമ്മദൻസിൽ

Img 20210615 191900

പുതിയ സീസണായി ഒരുങ്ങുന്ന മൊഹമ്മദൻസ് സ്പോർടിംഗ് ഒരു വിദേശ സൈനിംഗ് കൂടെ പൂർത്തിയാക്കി. സിറിയൻ ഡിഫൻഡറായ ഷാഹെർ ശഹീൻ ആണ് മൊഹമ്മദൻസുമായി കരാർ ഒപ്പുവെച്ചത്. ഒരു വർഷത്തെ കരാറിലാണ് ഷഹീൻ മൊഹമ്മദൻസിൽ എത്തുന്നത്. സിറിയൻ പ്രീമിയർ ലീഗ് ക്ലബായ ഇത്തിഹാദിനായി നീണ്ട കാലം കളിച്ചിട്ടുള്ള താരമാണ് ശഹീൻ. ഇത്തിഹാദിന്റെ ക്യാപ്റ്റനും ആയിരുന്നു.

സിറിയൻ യുവ ദേശീയ ടീമുകൾക്കായും ശഹീൻ കളിച്ചിട്ടുണ്ട്. 31 വയസ്സുകാരനായ താരം സൗദി അറേബ്യയിലും ബഹ്റൈനിലും മുമ്പ് ഫുട്ബോൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സെർബിയയിൽ നിന്ന് രണ്ട് താരങ്ങളെയും മൊഹമ്മദൻസ് സൈൻ ചെയ്തിരുന്നു.

Previous articleന്യൂസിലാണ്ട് താരങ്ങള്‍ ബയോ ബബിള്‍ ലംഘനം നടത്തിയിട്ടില്ലെന്ന് ഐസിസി
Next articleഅഫ്ഗാനെതിരെ സമനില, മൂന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ, ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിൽ മുന്നോട്ട്!!