സെക്കൻഡ് ഡിവിഷൻ, ട്രാവു വിജയം തുടരുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെക്കൻഡ് ഡിവിഷൻ ഐലീഗിന്റെ ഫൈനൽ റൗണ്ടിൽ ട്രാവു തങ്ങളുടെ വിജയ പരമ്പര തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ഓസോണിനെയാണ് ട്രാവു ഇന്ന് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ട്രാവു ജയിച്ചത്. കളിയുടെ ആദ്യ 13 മിനുട്ടുകൾക്ക് ഉള്ളിൽ പിറന്ന രണ്ട് ഗോളുകളാണ് കളിയിടെ വിധി എഴുതിയത്. രണ്ട് ഗോളുകളും നേടിയത് മധ്യനിര താരമായ യാമി ലോംഗ് വാഹ് ആയിരുന്നു. യാമിക്ക് ഇതോടെ ലീഗിൽ മൂന്ന് ഗോളുകളായി.

ട്രാവുവിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഈ വിജയത്തോടെ 9 പോയന്റുമായി ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ് ട്രാവു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള ഓസോണ് മൂന്ന് പോയന്റു മാത്രമേ ഉള്ളൂ.