സെക്കൻഡ് ഡിവിഷൻ ഐ ലീഗ് ഒക്ടോബറിൽ, ടീമുകൾ സെപ്റ്റംബർ അവസാനം കൊൽക്കത്തയിൽ എത്തണം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ സെക്കൻഡ് ഡിവിഷൻ ഐലീഗ് ഒക്ടോബറിൽ നടക്കും. കൊൽക്കത്തയിൽ വെച്ച് ആകും ഇത്തവണ സെക്കൻഡ് ഡിവിഷൻ ഐ ലീഗ് നടക്കുക. ഒക്ടോബർ രണ്ടാം വാരത്തിൽ ലീഗ് നടത്താൻ ആണ് എ ഐ എഫ് എഫ് ഉദ്ദേശിക്കുന്നത്. അതിനാൽ സെപ്റ്റംബർ അവസാന വാരത്തിൽ തന്നെ ക്ലബുകൾ കൊൽക്കത്തയിൽ എത്തേണ്ടതുണ്ട്. ക്വാരന്റീൻ പൂർത്തിയാക്കി താരങ്ങൾ ഒക്കെ സുരക്ഷിതരാണെന്ന് ഉറപ്പിക്കാൻ ആണ് ഈ നടപടി.

ഇത്തവണ ചെറിയ ടൂർണമെന്റായാണ് സെക്കൻഡ് ഡിവിഷൻ നടത്തുന്നത്. രണ്ടാഴ്ച കൊണ്ട് തന്നെ ലീഗ് പൂർത്തിയാകും. അഞ്ച് ടീമുകൾ മാത്രമെ ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടുന്നുള്ളൂ. കൊൽക്കത്തൻ ക്ലബുകളായ മൊഹമ്മദൻ സ്പോർടിംഗ്, ബവാനിപൂർ എഫ് സി, ഡെൽഹി ക്ലബായ ഗർവാൽ എഫ് സി, അഹമ്മദബാദ് ക്ലബായ അര എഫ് സി, കർണാടക ക്ലബായ ബെംഗളൂരു യുണൈറ്റഡ് എന്നിവരാകും ഐലീഗ് പ്രൊമോഷൻ ലക്ഷ്യം വെച്ച് പോരിന് ഇറങ്ങുക‌‌. കേരള ക്ലബായ എഫ് സി കേരള അടക്കം മൂന്ന് ക്ലബുകൾ നേരത്തെ ടൂർണമെന്റിൽ നിന്ന് പിൻവാങ്ങുന്നതായി അറിയിച്ചിരുന്നു.