ഒല ഐന ഇറ്റലി വിട്ട് ഫുൾഹാമിൽ

ടൊറീനോയുടെ വിങ് ബാക്കായ ഒല ഐനയെ പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാൻ സ്വന്തമാക്കി. 23കാരനായ താരം സീരി എ ക്ലബായ ടൊറീനോയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആണ് ഫുൾഹാമിൽ എത്തിയത്‌. ഈ സീസൺ അവസാനം ഫുൾഹാം താരത്തെ സ്ഥിര കരാറിൽ വാങ്ങാനും ധാരണ ആയിട്ടുണ്ട്. നൈജീരിയ ദേശീയ ടീമിലെ സ്ഥിരാംഗമാണ് ഒല ഐന ഇപ്പോൾ. അവസാന 2 വർഷമായി ടൊറീനോയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്

ചെൽസി അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഒല ഐന. ഏതാണ്ട് 12 വർഷത്തോളം താരം ചെൽസിക്ക് ഒപ്പം ഉണ്ടായിരുന്നു. പക്ഷെ ചെൽസിയിൽ ആകെ 3 സീനിയർ മത്സരങ്ങൾ കളിക്കാനെ ഒല ഐനയ്ക്ക് ആയിരുന്നുള്ളൂ. ഇംഗ്ലണ്ടിൽ മുമ്പ് ഹൾ സിറ്റിക്ക് വേണ്ടിയും ഈ യുവതാരം കളിച്ചിട്ടുണ്ട്. ഇന്ന് ലീഗിൽ ആഴ്സണലിനെതിരായ മത്സരത്തിൽ ഐന ഫുൾഹാമിനായി അരങ്ങേറും.

Previous articleസെക്കൻഡ് ഡിവിഷൻ ഐ ലീഗ് ഒക്ടോബറിൽ, ടീമുകൾ സെപ്റ്റംബർ അവസാനം കൊൽക്കത്തയിൽ എത്തണം
Next articleഅമേരിക്കൻ സൂപ്പർതാരം അലക്സ് മോർഗൻ ഇനി സ്പർസിൽ