സഞ്ജു പ്രഥാൻ പഞ്ചാബിൽ തുടരും

Img 20201024 130739

വിങ്ങർ ആയ സഞ്ജു പ്രഥാൻ പഞ്ചാബ് എഫ് സിയിൽ തുടരും. താരത്തിന്റെ കരാർ ഒരുവർഷത്തേക്ക് പുതുക്കിയതായി റൗണ്ട് ഗ്ലാസ് പഞ്ചാബ് ർഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലായിരുന്നു സഞ്ജു പഞ്ചാബിൽ എത്തിയത്. കഴിഞ്ഞ സീസണിൽ എട്ടു മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ പഞ്ചാബിനു വേണ്ടി നേടിയിരുന്നു.

സിക്കിം സ്വദേശിയായ ആയ സഞ്ജു മുമ്പ് മുംബൈ സിറ്റിയെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനേയും അത്ലറ്റിക്കോ കൊൽക്കത്തയേയും ഐ എസ് എല്ലിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനേയും സാൽഗോക്കറിന്റേയും താരമായിരുന്നു. 30 കാരനായ സഞ്ജു മുമ്പ് ഇന്ത്യൻ ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്.

Previous articleമൊഹമ്മദൻ സ്പോർടിംഗിന് പുതിയ പരിശീലകൻ
Next articleഒരു യുവ ഗോൾ കീപ്പർ കൂടെ മുംബൈ സിറ്റിയിൽ