മൊഹമ്മദൻ സ്പോർടിംഗിന് പുതിയ പരിശീലകൻ

20201024 125850

ഐ ലീഗ് യോഗ്യത ഉറപ്പിച്ച കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻ സ്പോർടിങ് പുതിയ പരിശീലകനെ നിയമിച്ചു. സ്പാനിഷ് പരിശീലകനായ ജോസെ ഹെവിയ ആണ് മൊഹമ്മദൻസിനെ ഇനി നയിക്കുക‌‌. ഇന്ത്യയിൽ നേരത്തെ പ്രവർത്തിച്ചു പരിചയമുള്ള പരിശീലകനാണ് ഹെവിയ. അവസാന സീസണിൽ ഷില്ലോങ് ലജോങിന്റെ പരിശീലകനായിരുന്നു. ഷില്ലോങ്ങിനെ മേഘാലയ സ്റ്റേറ്റ് ലീഗ് ചാമ്പ്യനാക്കാൻ അദ്ദേഹത്തിനായിരുന്നു.

ഇന്ത്യൻ ക്ലബുകളായ മിനേർവ പഞ്ചാബ്, ഭാരത് എഫ് സി, എഫ് സി പൂനെ സിറ്റി എന്നിവയ്ക്ക് ഒപ്പം ഹെവിയ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. യുവേഫ പ്രൊ ലൈസെൻസ് ഉള്ള കോച്ചാണ്. യാൻ ലോയെ പുറത്താക്കിയ ഒഴിവിലേക്കാണ് ജോസെ ഹെവിയ എത്തിയിരിക്കുന്നത്.

Previous articleപാകിസ്ഥാൻ – സിംബാബ്‌വെ ടി20 മത്സരങ്ങളുടെ വേദി മാറ്റി
Next articleസഞ്ജു പ്രഥാൻ പഞ്ചാബിൽ തുടരും