ഒരു യുവ ഗോൾ കീപ്പർ കൂടെ മുംബൈ സിറ്റിയിൽ

Img 20201024 130932
- Advertisement -

മുംബൈ സിറ്റി ഒരു യുവ ഗോൾ കീപ്പറെ കൂടെ സൈൻ ചെയ്തിരിക്കുകയാണ്. റിയൽ കാശ്മീരിന്റെ ഗോൾ കീപ്പർ ആയിരുന്ന ഫുർബ ലചെമ്പയാണ് മുംബൈ സിറ്റിയിൽ എത്തിയിരിക്കുന്നത്. 22കാരനായ ലചെമ്പ മുംബൈ സിറ്റിയുമായി നാലു വർഷത്തെ കരാർ ഒപ്പുവെച്ചു. അമ്രിന്ദർ സിങ്ങിന്റെ ഒന്നാം നമ്പർ സ്വന്തമാക്കുക ആകും ലചെമ്പയുടെ ലക്ഷ്യം.

കഴിഞ്ഞ സീസണിലായിരുന്നു താരം റിയൽ കാശ്മീരിൽ എത്തിയത്. അവിടെ 19 മത്സരങ്ങൾ കളിച്ച താരം എട്ട് ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിരുന്നു. ആകെ വഴങ്ങിയത് 17 ഗോളുകളും. ഷില്ലോങ് ലജോങ്ങിലൂടെ വളർന്നു വന്ന താരമാണ്. ഷില്ലോങ്ങിൽ നാലു വർഷത്തോളം ലചെമ്പ കളിച്ചിരുന്നു.

Advertisement