റിയൽ കാശ്മീർ നെരോകയെ വീഴ്ത്തി മൂന്നാം സ്ഥാനത്തേക്ക്

- Advertisement -

ഐലീഗിൽ റിയൽ കാശ്മീർ മുന്നോട്ടേക്ക്. ഇന്ന് നടന്ന മത്സരത്തിൽ നെരോകയെ ആണ് റിയൽ കാശ്മീർ പരാജയപ്പെടുത്തിയത്. ശ്രീനഗറിൽ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റിയൽ കാശ്മീരിന്റെ വിജയം. മത്സരത്തിന്റെ 42ആം മിനുട്ടിൽ ഡാനിഷ് ഫാറൂഖ് ആണ് കാശ്മീരിന്റെ വിജയ ഗോൾ നേടിയത്.

ഈ വിജയത്തോടെ റിയൽ കാശ്മീരി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. 14 മത്സരങ്ങളിൽ നിന്ന് 22 പോയന്റാണ് റിയൽ കാശ്മീരിനുള്ളത്. 14 മത്സരങ്ങളിൽ 10 പോയന്റു മാത്രമുള്ള നെരോക ഇപ്പോൾ 10ആം സ്ഥാനത്താണ് ഉള്ളത്.

Advertisement