“ലിവർപൂൾ ഇന്നലെ തോൽവി അർഹിച്ചിരുന്നു” – ക്ലോപ്പ്

- Advertisement -

ഇന്നലെ ചെൽസിയോട് തോറ്റ് എഫ് എ കപ്പിൽ നിന്ന് പുറത്തായത് ലിവർപൂൾ അർഹിച്ച ഫലം തന്നെ ആയിരുന്നു എന്ന് പരിശീലകൻ ക്ലോപ്പ്. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ തോൽവി. ലിവർപൂൾ വഴങ്ങിയ രണ്ടു ഗോളുകളും വൻ പിഴവുകൾ ആണെന്നും അതുകൊണ്ട് തന്നെ ഈ തോൽവി ലിവർപൂളിന് ലഭിക്കേണ്ടത് തന്നെയാണ് എന്ന് ക്ലോപ്പ് പറഞ്ഞു. ആദ്യ ഗോൾ ലിവർപൂളിന്റെ കീപ്പറായ അഡ്രിയാന്റെ പിഴവ് ആയിരുന്നു.

ആരും ലിവർപൂളിന്റെ ഈ പരാജയത്തിൽ സങ്കടപ്പെടേണ്ടതില്ല എന്നും ക്ലോപ്പ് പറഞ്ഞു. അവസാന നാലു മത്സരത്തിനിടയിൽ ലിവർപൂളിന്റെ മൂന്നാം പരാജയമാണിത്. ലിവർപൂൾ തിരിച്ചുവരും എന്നും ലീഗ് കിരീടം ഉറപ്പിക്കലാണ് ഇനി ലക്ഷ്യം എന്നും ക്ലോപ്പ് പറഞ്ഞു.

Advertisement