പോഗ്ബ തിരിച്ചെത്തുന്നു, ബ്രൂണോ-പോഗ്ബ കൂട്ടുകെട്ട് ഉടൻ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ പരിക്ക് മാറി തിരികെയെത്തുന്നു. ഒരാഴ്ചക്കകം പോഗ്ബ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം ആരംഭിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ വ്യക്തമാക്കി. കാലിനേറ്റ പരിക്ക് കാരണം ശസ്ത്രക്രിയ നടത്തി വിശ്രമത്തിൽ ആയിരുന്നു പോഗ്ബ ഇതുവരെ. ഈ സീസണിൽ ആകെ എട്ടു മത്സരങ്ങൾ ആണ് പോഗ്ബ യുണൈറ്റഡിനു വേണ്ടി കളിച്ചത്.

ഈ സീസണിൽ ഭൂരിഭാഗം മത്സരങ്ങളും പോഗ്ബയ്ക്ക് പരിക്ക് കാരണം നഷ്ടമായി. മാഞ്ചസ്റ്റർ ഡെർബി കഴിഞ്ഞുള്ള മത്സരത്തിൽ പോഗ്ബ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. പോഗ്ബ പരിക്ക് മാറി എത്തിയാൽ ബ്രൂണോ-പോഗ്ബ കൂട്ടുകെട്ട് മധ്യനിരയിൽ കാണാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് കഴിയുൻ. ഈ ജനുവരിയിൽ യുണൈറ്റഡിൽ എത്തിയ ബ്രൂണോ തകർപ്പൻ ഫോമിലാണ് ഉള്ളത്‌‌ പോഗ്ബ കൂടെ എത്തിയാൽ യുണൈറ്റഡ് മിഡ്ഫീൽഡ് വളരെ കരുത്തുറ്റതായി മാറും.

Advertisement