ഐലീഗ്: റിയൽ കശ്മീർ വീണ്ടും വിജയ വഴിയിൽ

- Advertisement -

ഐലീഗിൽ നവാഗതരായ റിയൽ കശ്മീരിന് ലീഗിലെ രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കശ്മീർ ടീം വിജയ വഴിയിൽ തിരിച്ചെത്തിയത്. തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷമാണ് ടീം വിജയം കാണുന്നത്.

ഇരു പകുതികളിലുമായി പിറന്ന രണ്ടു ഗോളുകൾ ആണ് റിയൽ കശ്മീരിന്റെ വിജയം സുനിശ്ചിതമാക്കിയത്. 25 ആം മിനിറ്റിൽ സുർചന്ദ്ര സിംഗും 68ആം മിനിറ്റിൽ ബസി അർമന്ദും ആണ് കശ്മീരിന്റെ ഗോളുകൾ നേടിയത്. ഇതോടെ 5 മത്സരത്തിൽ നിന്നും രണ്ടു വിജയവും രണ്ടു പരാജയങ്ങളും ഒരു സമനിലയും ഉൾപ്പെടെ 7 പോയിന്റുമായി റിയൽ കശ്മീരിന് ഗോകുലം കേരളയ്ക്ക് താഴെ 4ആം സ്ഥാനത്തെത്താനായി.

Advertisement