ഐലീഗിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിന് വലിയ വിജയം. ഇന്ന് കെങ്ക്രെയെ നേരിട്ട പഞ്ചാബ് എഫ് സി എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. 14ആം മിനുട്ടിൽ ഗുർജെത് സിങിലൂടെ ആണ് പഞ്ചാബ് ലീഡ് എടുത്തത്. 21ആം മിനുട്ടിൽ ഗത്റി ലീഡ് ഇരട്ടിയാക്കി. കർടിസ് ഗത്റൈ തന്നെ ആദ്യ പകുതി അവസാനിക്കും മുമ്പ് രണ്ടാം ഗോളും നേടി. കളിയുടെ 72ആം മിനുട്ടിൽ റോബിൻ സിംഗിന്റെ വക ആയിരുന്നു പഞ്ചാബിന്റെ നാലാം ഗോൾ.
മലയാളി താരം റിനോ ആന്റോ പഞ്ചാബിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. സി കെ വിനീത് ബെഞ്ചിലും ഉണ്ടായിരുന്നു. ഈ വിജയത്തോടെ 3 മത്സരങ്ങളിൽ നിന്ന് പഞ്ചാബിന് 7 പോയിന്റ് ആയി.