“കോണ്ടെയുടെ കൂടെ പ്രവർത്തിക്കുന്നത് ആസ്വദിക്കുന്നു, ചാമ്പ്യൻസ് ലീഗ് കളിക്കാൻ സ്പർസിനാകും”

Newsroom

പുതിയ പരിശീലകൻ കോണ്ടെ ടീമിന് വലിയ ഊർജ്ജം നൽകുന്നു എന്നും താൻ ഇത്. ആസ്വദിക്കുന്നു എന്നും സ്പർസ് താരം ഹാരി കെയ്ൻ.

“ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും ആസ്വദിക്കുന്നു” കെയ്ൻ പറഞ്ഞു.
“ഞങ്ങളിൽ പലരും ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇപ്പോൾ കുറച്ച് വർഷമായി ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടില്ല, പക്ഷേ ക്ലബ് അത് ലക്ഷ്യമായാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്” കെയ്ൻ പറയുന്നു‌

മുൻ ബോസ് പോച്ചെറ്റിനോയുടെ കീഴിൽ 2019 ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ സ്പർസിന് പിന്നീട് ചാമ്പ്യൻസ് ലീഗ് സ്വപ്നമായി അകന്നു. “അന്റോണിയോ തീർച്ചയായും എന്നെ മെച്ചപ്പെട്ട താരം ആക്കുന്നുണ്ട്. ഞാൻ എപ്പോഴും മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ്. എനിക്ക് 35, 36 വയസ്സുള്ളപ്പോഴും ഞാൻ ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കും” കെയ്ൻ പറഞ്ഞു.