വിജയം തുടരാൻ ഗോകുലം കേരള എഫ് സി ഇന്ന് പഞ്ചാബിൽ

- Advertisement -

ഗോകുലം കേരള എഫ് സി ഇന്ന് ഐ ലീഗിൽ വീണ്ടും ഇറങ്ങും. മികച്ച ഫോമിൽ ഉള്ള പഞ്ചാബ് എഫ് സിയാണ് ഇന്ന് ഗോകുലത്തിന്റെ എതിരാളികൾ. പഞ്ചാബിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഇന്ന് ഗോകുലം കേരള എഫ് സി വിജയിച്ചാൽ പഞ്ചാബിനെ മറികടന്ന് ഗോകുലം കേരള എഫ് സിക്ക് രണ്ടാം സ്ഥാനത്തേക്ക് എത്താൻ ആകും. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഗോകുലം ഇപ്പോൾ ഉള്ളത്.

സസ്പെൻഷൻ കാരണം അവസാന മത്സരം കളിക്കാതിരുന്ന ഹാറൂനും ഇർഷാദും ഇന്ന് ആദ്യ ഇലവനിൽ മടങ്ങി എത്തിയേക്കും. പരിക്ക് മാറിയ ഗോൾകീപ്പർ വിക്കിയും ടീമിൽ മടങ്ങിയെത്താൻ സാധ്യതയുണ്ട്. ഇപ്പോൾ ആറു മത്സരങ്ങളിൽ നിന്ന് ഗോകുലത്തിന് 10 പോയന്റാണ് ഉള്ളത്. എട്ടു മത്സരങ്ങളിൽ നിന്ന് പഞ്ചാബിന് 12 പോയന്റും ഉണ്ട്. ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുക.

Advertisement