ഇന്ന് ബേക്കലിൽ ഫൈനൽ തേടി അൽ മദീനയും ലക്കി സോക്കറും നേർക്കുനേർ

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് ആറു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്ന ബേക്കൽ അഖിലേന്ത്യാ സെവൻസിലാണ്. അവിടെ സെവൻസിലെ കരുത്തരായ അൽ മദീന ചെർപ്പുളശ്ശേരിയും ലക്കി സോക്കർ ആലുവയും തമ്മിലാണ് പോരാട്ടം. ഇന്ന് വിജയിക്കുന്നവർ ടൂർണമെന്റിന്റെ ഫൈനലിലേക്ക് കടക്കും. അവസാന ദിവസം ഏറ്റ പരാജയത്തിന്റെ ക്ഷീണത്തിലാണ് മദീന ബേക്കലിൽ എത്തുന്നത്. മറുവശത്തുള്ള ലക്കി സോക്കർ ആലുവ കഴിഞ്ഞ ദിവസം ജവഹർ മാവൂരിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ്.

ഫിക്സ്ചറുകൾ;

നിലമ്പൂർ;
എഫ് സി പെരിന്തൽമണ്ണ vs മെഡിഗാഡ് അരീക്കോട്

കാടപ്പടി
ഫിഫാ മഞ്ചേരി vs ജിംഖാന തൃശ്ശൂർ

കൊടുവള്ളി;
അൽ മദീന vs ടൗൺ ടീം അരീക്കോട്

ബേകൽ;
അൽ മദീന vs ലക്കി സോക്കർ ആലുവ

എടത്തനാട്ടുകാര;
സൂപ്പർ സ്റ്റുഡിയോ vs ജയ തൃശ്ശൂർ

വെള്ളമുണ്ട;
സബാൻ കോട്ടക്കൽ vs സ്കൈ ബ്ലൂ എടപ്പാൾ

Advertisement