പ്രീസീസൺ പോരിൽ ബെംഗളൂരു എഫ് സിയെ തകർത്ത് ഗോകുലം കേരള എഫ് സി!!

ഈ സീസണിലെ ഗോകുലം കേരള എഫ് സിയെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിക്കുകയാണ്. ഇന്ന് നടന്ന പ്രീസീസൺ മത്സരത്തിൽ ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയിരിക്കുകയാണ് ഗോകുലം കേരള എഫ് സി. ഇന്ന് ബെല്ലാരിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. പ്രമുഖരെയെല്ലാം അണിനിരത്തിയ ബെംഗളൂരുവിനെ ആണ് ഗോകുലം വീഴ്ത്തിയത്.

ഗോകുലം കേരള എഫ് സിക്ക് വേണ്ടി തിളങ്ങിയത് ക്യാപ്റ്റനായ മാർക്കസ് തന്നെയാണ്. മാർക്കസും ഹെൻറി കിസേകയും ഒപ്പം മലയാളി താരം രാഹുൽ കെപിയും ഇന്ന് ഗോകുലം കേരള എഫ് സിക്ക് വേണ്ടി ഗോളുകൾ നേടി. ബെംഗളൂരു എഫ് സിക്ക് വേണ്ടി കീൻ ലൂയിസ് ആണ് ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഗോകുലം കേരള എഫ് സി മുംബൈ സിറ്റിയെ സമനിലയിൽ പിടിച്ചിരുന്നു.

Gokulam lineup;

Ubaid

Sebastian
Jestin
Andre
Irshad
Naocha

Mayakkannan
Rashid
Salman

Henry
Marcus

Previous articleപൊള്ളാർഡിന്റെ വെടിക്കെട്ടും മറികടന്ന് ഗയാന ആമസോൺ കരീബിയൻ ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു
Next articleറൊണാൾഡോയുടെ അഭാവവും പറഞ്ഞ് ഇരിക്കാൻ പറ്റില്ല എന്ന് സിദാൻ