റൊണാൾഡോയുടെ അഭാവവും പറഞ്ഞ് ഇരിക്കാൻ പറ്റില്ല എന്ന് സിദാൻ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം ഉണ്ടെന്നും പറഞ്ഞ് ഇരിക്കാൻ റയൽ മാഡ്രിഡിനാവില്ല എന്ന് പരിശീലകൻ സിനദിൻ സിദാൻ. റൊണാൾഡോ ക്ലബ് വിട്ടതും അദ്ദേഹം ക്ലബിനായി നൽകിയതും ഒക്കെ എല്ലാവർക്കും അറിയാം. അതിനെ കുറിച്ച് നിരന്തരം സംസാരിച്ച് ഇരിക്കാൻ ആവില്ല എന്ന് സിദാൻ പറഞ്ഞു. റൊണാൾഡോയുടെ അഭാവത്തോടെ പൊരുത്തപ്പെടുക ആണ് ടീമിന്റെ ജോലി. സിദാൻ പറഞ്ഞു.

റയൽ മാഡ്രിഡിന്റെ ചരിത്രം അതാണ്. ക്ലബിൽ താരങ്ങൾ വരും പോകും. ടീമിന്റെ ജേഴ്സിയിൽ വിയർപ്പൊഴുക്കി കളിക്കാൻ എല്ലാ താരങ്ങൾക്കും ബാധ്യത ഉണ്ടെന്നും സിദാൻ പറഞ്ഞു. എല്ലാം മത്സരങ്ങക്കും വിജയിക്കാനും എല്ലാ കിരീടങ്ങളും സ്വന്തമാക്കാനുമാണ് റയൽ മാഡ്രിഡ് കളിക്കുന്നത് എന്നും സിദാൻ പറഞ്ഞു.

Previous articleപ്രീസീസൺ പോരിൽ ബെംഗളൂരു എഫ് സിയെ തകർത്ത് ഗോകുലം കേരള എഫ് സി!!
Next article“ഹസാർഡിനെ പോലും താനും കഷ്ടപ്പെട്ടിരുന്നു” – സിദാൻ