ഐ ലീഗ്, നെരോക ട്രാവുവിനെ തോൽപ്പിച്ചു

ഐ ലീഗിൽ ഇന്ന് നെരോകയ്ക്ക് വിജയം. ഇന്ന് നെരോക എഫ് സി ട്രാവുവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്‌. 36ആം മിനുട്ടിൽ ബാക്ക് പോസ്റ്റിൽ ഒരു ഹെഡറിലൂടെ മിഹമ്മദ് കദൗ ആണ് നെരോകയ്ക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ജുവാൻ മെരയിലൂടെ നെരോക രണ്ടാം ഗോളും നേടി. 75ആം മിനുട്ടിൽ ആയിരുന്നു ജുവാന്റെ ഗോൾ.

3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി നെറോക മൂന്നാമതാണ് ഇപ്പോൾ ലീഗിൽ നിൽക്കുന്നത്‌. ട്രാവുവിന് ഈ സീസണിൽ ഇതുവരെ ആകെ ഒരു പോയിന്റ് മാത്രമെ സ്വന്തമാക്കാൻ ആയിട്ടുള്ളൂ.

Comments are closed.