ഒഡീഷയുടെ യുവ സ്ട്രൈക്കറെ ട്രാവു സ്വന്തമാക്കി

- Advertisement -

ഒഡീഷ എഫ് സിയുടെ യുവ സ്ട്രൈക്കർ സൈമിന്മാങ് മാഞ്ചോങ്ങ് എന്ന മങ്കുവിനെ ട്രാവു സ്വന്തമാക്കി. 20കാരനായ താരത്തെ ഒരു വർഷത്തെ കരാറിലാണ് ട്രാവു സ്വന്തമാക്കുന്നത്. ട്രാവുവിന്റെ അക്കാദമിയിലൂടെ വളർന്ന മങ്കു ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ക്ലബിൽ തിരിച്ചെത്തുന്നത്. മുമ്പ് ട്രാവു വിട്ട് റോയൽ വാഹിങ്ദോഹിൽ എത്തിയ താരം അവിടെ നിന്നാണ് ഡെൽഹി ഡൈനാമോസ് അക്കാദമിയിലേക്ക് എത്തിയത്.

അവിടെ ഡെൽഹി ഡൈനാമോസിന്റെ റിസേർവ്സ് സ്ക്വാഡിനായും പിന്നീട് ഡെൽഹി ഡൈനാമോസ് സീനിയർ സ്ക്വാഡിന്റെയും ഭാഗമായി താരം മാറി. ഡെൽഹിക്ക് വേണ്ടി കളിച്ചായിരുന്നു ഐ എസ് എല്ലിൽ അരങ്ങേറിയത്. പിന്നാലെ ഡെൽഹി ഒഡീഷ ആയി മാറിയപ്പോഴും താരം ക്ലബിനൊപ്പം തുടരുകയായിരുന്നു‌.

Advertisement