മിലൻ ബാരോസ് ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു

- Advertisement -

ചെക്ക് റിപബ്ലിക്ക് സ്ട്രൈക്കറായ മിലൻ ബാരോസ് വിരമിക്കൽ പ്രഖ്യാപിച്ചു. 38കാരനായ താരം ഈ സീസണോടെ ഫുട്ബോളിൽ നിന്ന് വിരമിക്കും എന്നാണ് അറിയിച്ചത്. 2004 യൂറോ കപ്പിലെ ഗോൾഡ് ബൂട്ട് വിന്നറായിരുന്നു ബാരോസ്. ആ ടൂർണമെന്റിൽ ചെക്ക് റിപബ്ലിക്കിനെ സെമിയിൽ എത്തിക്കുന്നതിലും പ്രധാന പങ്കിവഹിച്ചു. മുൻ ലിവർപൂൾ താരമായ ബാരോസ് 2005ൽ ചാമ്പ്യൻസ് ലീഗ് നേടിയ ലിവർപൂൾ ടീമിലും അംഗമായിരുന്നു‌.

ഇപ്പോൾ ചെക്ക് റിപബ്ലിക് ക്ലബായ‌ ബാനിക് ഒസ്ട്രാവയിലാണ് കളിക്കുന്നത്. അവസാന വർഷങ്ങളിൽ പരിക്ക് ബാരോസിനെ വല്ലാതെ അലട്ടിയിരുന്നു. ശരീരത്തിന് ഇനിയും പ്രൊഫഷണൽ ഫുട്ബോൾ കളിക്കാനുള്ള ആരോഗ്യം ഇല്ല എന്ന് ബാരോസ് പറഞ്ഞു. ആസ്റ്റൺ വില്ല, പോർട്സ്മൗത്, ലിയോൺ, ഗലറ്റസറെ എന്നീ ക്ലബുകൾക്ക് എല്ലാം വേണ്ടി ബാരോസ് മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement