ഹാളണ്ട് ഇനി ഡോർട്മുണ്ടിന്റെ നമ്പർ 9!

- Advertisement -

ഡോർട്മുണ്ടിന്റെ യുവ സ്ട്രൈക്കർ എർലിംഗ് ഹാളണ്ടിന് പുതിയ ജേഴ്സി. താരം ഇനി ക്ലബിന്റെ ഒമ്പതാം നമ്പർ ജേഴ്സി ആകും അണിയുക എന്ന് ഡോർട്മുണ്ട് അറിയിച്ചു. ഇതുവരെ 17ആം നമ്പർ ജേഴ്സി ആയുരുന്നു ഹാളണ്ട് ഡോർട്മുണ്ടിൽ അണിഞ്ഞിരുന്നത്. ഈ കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഹാളണ്ട് ജർമ്മനിയിലേക്ക് എത്തിയത്. ചെറിയ കാലം കൊണ്ട് തന്നെ ടീമിന്റെ ഒന്നാം സ്ട്രൈക്കറായി ഹാളണ്ട് മാറി. ഇതാണ് താരത്തിന് ഒമ്പതാം നമ്പറും വാങ്ങിക്കൊടുത്തത്.

ഹാളണ്ടിന് മുമ്പ് അൽകാസർ ആയിരുന്നു അവസാനമായി ഡോർട്മുണ്ടിൽ ഒമ്പതാം നമ്പർ ജേഴ്സി അണിഞ്ഞിരുന്നത്. മുമ്പ് ലെവൻഡോസ്കി, ഇമ്മൊബിലെ എന്നിവരെല്ലാം അണിഞ്ഞ ജേഴ്സി ആണിത്. ജനുവരിൽ ജർമ്മനിയിൽ എത്തിയ ഹാളണ്ട് 13 ഗോളും രണ്ട് അസിസ്റ്റും ബുണ്ടസ് ലീഗയിൽ നേടിയിരുന്നു.

Advertisement