നെരോകയ്ക്ക് ഒരു വിജയം കൂടെ

ഐ ലീഗിൽ ഇന്ന് നെരോക വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് നെരോക കെങ്ക്രെ എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് പരാജയപ്പെടുത്തിയത്‌. കഴിഞ്ഞ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനോടേറ്റ പരാജയത്തിന്റെ ക്ഷീണം തീർക്കാൻ ഇതോടെ നെരോകയ്ക്ക് ആയി. 24ആം മിനുട്ടിൽ വിങ്ങിൽ നിന്ന് കട്ട് ചെയ്ത് എത്തിയ സ്വീഡൻ ഫെർണാണ്ടസിന്റെ ഷോട്ട് ആണ് നിയർ പോസ്റ്റിൽ പന്ത് വലയിലേക്ക് എത്തിച്ച് നെരോകയ്ക്ക് ലീഡ് നൽകി.

ഈ ഗോളിന് ആദ്യ പകുതിയുടെ അവസനാം കെങ്ക്രെ മറുപടി നൽകി. നെരോക ഡിഫൻസിന്റെ വലിയ പിഴവ് മുതലെടുത്ത് രഞ്ജീത് ആണ് സമനില ഗോൾ നേടിയത്. 50ആം മിനുട്ടിൽ സെർജിയീയുടെ ഹെഡർ നെരോകയ്ക്ക് ലീഡ് തിരികെ നൽകി. താരത്തിന്റെ സീസണിലെ ഒമ്പതാം ഗോളായിരുന്നു ഇത്‌.

9 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി നെറോക നാലാമതാണ് ഇപ്പോൾ ലീഗിൽ നിൽക്കുന്നത്‌.