ആര്‍സിബി ആരാധകര്‍ക്ക് ആശ്വാസം, ഗ്ലെന്‍ മാക്സ്വെൽ ഉടന്‍ ഇലവനിലേക്ക് എത്തും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയെത്തുന്നു. ഒരു വിജയവും ഒരു പരാജയവും കൈവശമുള്ള ടീമിന് ഇന്ന് രാജസ്ഥാന്‍ റോയൽസിനെതിരെയുള്ള മത്സരത്തിൽ ഗ്ലെന്‍ മാക്സ്വെല്ലിന്റെ സേവനം ലഭ്യമാകില്ലെങ്കിലും മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള അടുത്ത മത്സരത്തിൽ ഗ്ലെന്‍ മാക്സ്വെൽ സെലക്ഷന് ലഭ്യമാകും എന്നാണ് അറിയുന്നത്.

ഏപ്രിൽ 6 വരെ ഓസ്ട്രേലിയന്‍ താരങ്ങള്‍ പാക് പര്യടനത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും ഐപിഎലില്‍ കളിക്കരുതെന്നാണ് ഓസീസ് ബോര്‍ഡിന്റെ നിര്‍‍ദ്ദേശം. മാക്സ്വെൽ തന്റെ വിവാഹം പ്രമാണിച്ച് പാക് പര്യടനത്തിൽ നിന്ന് വിട്ട് നിന്നിരുന്നു.

താരം ഇപ്പോള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി റോയൽ ചലഞ്ചേഴ്സ് ക്യാമ്പിനൊപ്പം പരിശീലനത്തിനായി ചേര്‍ന്നിരുന്നു.