കേരള പ്രീമിയർ ലീഗ്, ട്രാവങ്കൂർ റോയൽസ് വിജയവുമായി സീസൺ അവസാനിപ്പിച്ചു

Img 20220405 183358

കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ബിയിൽ ഒരു വിജയവുമായി ട്രാവങ്കൂർ റോയൽസ് സീസൺ അവസാനിപ്പിച്ചു. ഇന്ന് ലിഫയെ നേരിട്ട ട്രാവങ്കൂർ റോയൽസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ലിജോ ഇന്ന് ട്രാവങ്കൂറിനായി ഇരട്ട ഗോളുകൾ നേടി. 41, 44 മിനുട്ടുകളിൽ ആയിരുന്നു ലിജോ ഗോളുകൾ നേടിയത്. 85ആം മിനുട്ടിൽ മാർട്ടിൻ വർഗീസ് ലിഫയുടെ ആശ്വാസ ഗോൾ നേടി.

10 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ആറാം സ്ഥാനത്താണ് ട്രാവങ്കൂർ സീസൺ അവസാനിപ്പിച്ചത്. ലിഫയ്ക്ക് നാലു പോയിന്റ് മാത്രമെ ഈ സീസണിൽ ഉള്ളൂ.
20220405 181806

Previous articleനെരോകയ്ക്ക് ഒരു വിജയം കൂടെ
Next articleറോയൽ ഡർബി, ടോസ് അറിയാം