ചർച്ചിലിനെതിരെ നെറോകക്ക് വിജയം

ഐലീഗിൽ നെറോക എഫ്‌സിക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഗോവൻ ക്ലബ്ബ് ചർച്ചിൽ ബ്രദേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് നെറോക തോൽപ്പിച്ചത്. ഇന്നത്തെ വിജയത്തോടെ നെറോക പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്തി.

ചർച്ചിലിന്റെ ഹോം ഗ്രൗണ്ട് ആയ തിലക് മൈദാനിയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായിരുന്നു മത്സരം. ചർച്ചിലിന് മേൽ വ്യാക്തമായ ആധിപത്യം പുലർത്തിയ നെറോകക്ക് വേണ്ടി 22ആം മിനിറ്റിൽ ചിഡി ആണ് വിജയ ഗോൾ നേടിയത്.

13 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ നെറോകക്ക് 24 പോയിന്റ് ആണുള്ളത്. 10 മത്സരങ്ങൾ പൂർത്തിയാക്കിയ ചർച്ചിൽ ബ്രദേഴ്‌സിന് 10 പോയിന്റ് മാത്രമാണുള്ളത്. പോയിന്റ് പട്ടികയിൽ ചർച്ചിൽ ആണ് അവസാന സ്ഥാനത്ത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial