സ്വാൻസിയിൽ ആർസണൽ വീണു, മികിതാര്യന്റെ അരങ്ങേറ്റം തോൽവിയോടെ

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

കാർലോസ് കാർവഹാലിന്റെ അത്ഭുത വിദ്യകൾക്ക് മുൻപിൽ ആർസെൻ വെങ്ങറും വീണു. സ്വാൻസി സ്വന്തം മൈതാനത്ത് 3-1 ന് ആഴ്സണലിനെ തകർത്തപ്പോൾ അത് വെങ്ങർക്ക് പുതിയ നാണക്കേടായി. ലീഗിലെ അവസാന സ്ഥാനക്കാരോട്‌ പരാജയപ്പെട്ടതോടെ ആഴ്സണലിന്റെ ആദ്യ നാലിൽ ഇടം നേടുക എന്ന സ്വപ്നവും തുലാസിലായി. സ്വാൻസിയാവട്ടെ ലിവർപൂളിനെ അട്ടിമറിച്ച ശേഷം അഴ്സണലിനോടും ജയിച് റെലഗേഷൻ സോണിൽ നിന്ന് രക്ഷ പെടുകയും ചെയ്തു. പ്രതിരോധത്തിൽ വരുത്തിയ വൻ പിഴകളാണ് ഗണ്ണേഴ്‌സിന് വിനയായത്. നിലവിൽ 25 കളികളിൽ നിന്ന് 42 പോയിന്റുള്ള ആഴ്സണൽ ആറാം സ്ഥാനത്താണ്‌.

അസുഖം ബാധിച്ച ജാക്ക് വിൽഷെയറിന് പകരം ആരോൻ റംസിയെ ഉൾപ്പെടുത്തിയ വെങ്ങർ മികിതാര്യനെയും ചെൽസിയിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്ന ഒലിവിയെ ജിറൂദിനെയും ബെഞ്ചിൽ ഉൾപ്പെടുത്തി. പ്രതീക്ഷകൾക്ക് വിപരീതമായി ആഴ്സണലിന് മേൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ സ്വാൻസിക്കായി. കൃത്യമായ ഇടവേളകളിൽ ആഴ്സണൽ ഗോൾ മുഖം ആക്രമിച്ച അവർ പ്രതിരോധത്തിലും കരുത്ത് കാണിച്ചതോടെ ആഴ്സണലിന് കാര്യങ്ങൾ തീർത്തും ദുഷ്കരമായി. പക്ഷെ മത്സരത്തിന്റെ ഗതിക്ക് വിപരീതമായി ആഴ്സണൽ ആദ്യ ഗോൾ നേടി. 33 ആം മിനുട്ടിൽ ഓസിലിന്റെ പാസിൽ നാച്ചോ മോൻറിയാൽ ആണ് ഗോൾ നേടിയത്. പക്ഷെ 34 ആം മിനുട്ടിൽ സ്വാൻസി ആർഹിച്ച ഗോൾ നേടി സമനില കണ്ടെത്തി. സാം     ക്ലുകാസാണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ആഴ്സണൽ ലീഡ് നേടാൻ ശ്രമിച്ചെങ്കിലും സ്വാൻസി ലീഡ് ഉയർത്തുന്നതാണ് കണ്ടത്. എൽനിനിക്ക് പകരം മികിതാര്യൻ  ഇത്തവണ പീറ്റർ ചെക്ക് വരുത്തിയ പിഴവ് മുതലാക്കി 61 ആം മിനുട്ടിൽ ജോർദാൻ ആയുവാണ് സ്വാൻസിയെ മുന്നിൽ എത്തിച്ചത്. സമനില നേടാൻ ആഴ്സണൽ പരിശീലകൻ വെങ്ങർ ജിറൂദിനെ ഇറക്കിയെങ്കിലും 86 ആം മിനുട്ടിൽ ക്ലുകാസ് ഗോൾ നേടിയതോടെ ആഴ്സണൽ തോൽവി ഉറപ്പിച്ചു. 3 പോയിന്റ് ഉറപ്പിച്ച സ്വാൻസി അങ്ങനെ ലീഗിൽ അവസാന സ്ഥാനത്ത് നിന്ന് നേരിട്ട് 17 ആം സ്ഥാനത്തേക്ക് ഉയർന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial