നെരോക എഫ് സിക്ക് രണ്ട് പുതിയ സഹ പരിശീലകർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് ക്ലബായ നെരോക എഫ് സി രണ്ട് പുതിയ സഹപരിശീലകരെ നിയമിച്ചു. ടോംബ സിംഗും രമൺ സിങുമാണ് പുതുതായി നെരോക പരിശീലക ടീമിലേക്ക് എത്തിയത്. ഇരുവരും ഗിഫ്റ്റ് റൈഖാനെ ഇനി അസിസ്റ്റ് ചെയ്യും. എ എഫ് സി സി ലൈസൻസ് ഉള്ള പരിശീലകനാണ് രമൺ സിംഗ്. മുമ്പ് പൂനെ എഫ് സി, ഇന്ത്യൻ ബാങ്ക് എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുള്ള മുൻ താരമാണ് രമൺ സിംഗ്.

എയർ ഇന്ത്യ, സാൽഗോക്കർ ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ടോമ്പ സിംഗ്. 2002-03 സീസണിൽ കിരീടം നേടിയ മണിപ്പൂർ സന്തോഷ് ട്രോഫി ടീമിന്റെയും ഭാഗമായിരുന്നു ടോമ്പ സിംഗ്.